മലയില്‍ ഗ്രൂപ്പിന്റെ രണ്ട് ഉത്പന്നങ്ങള്‍ കൂടി വിപണിയിലേക്ക്
മലപ്പുറം: പ്രമുഖ ഭക്ഷ്യോത്പന്നങ്ങളുടെ വിതരണക്കാരായ മലയില്‍ ഗ്രൂപ്പ് വ്യത്യസ്തമായ രണ്ട് വിഭവങ്ങള്‍ കൂടി പുതുതായി വിപണിയിലിറക്കി. സ്വാദിഷ്ടമായ ഉത്പന്നങ്ങള്‍ പ്രകൃതിതത്തമായ തനിമ നഷ്ടപ്പെടാതെ മായമൊട്ടും ചേര്‍ക്കാതെയും വിപണിയിലെത്തിക്കുന്നുയെന്നതാണ് മലയില്‍ ഗ്രൂപ്പിന്റെ വിഭവങ്ങളെ വ്യത്യസ്തമാക്കുന്നത്. പാതിവേവിലുള്ള മത്സ്യ വിഭവമായ ട്യൂണയും നാളികേര പൊടിയുമാണ് പുതിയ ഉത്പന്നങ്ങള്‍. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പാചകത്തിന് അധികസമയം കണ്ടെത്താനാവതെ പ്രയാസപ്പെടുന്നവര്‍ക്ക് ഏറെ അനുഗ്രഹമാകുന്ന ഈ രണ്ട് ഉത്പന്നങ്ങളും ലക്ഷദ്വീപിന്റെ തനിമയാര്‍ന്ന വിഭവങ്ങളാണ്. മാസ്സ് വിഭാഗത്തിലെ മത്സ്യങ്ങള്‍ വൃത്തിയാക്കി കഷ്ണങ്ങളായി വേവിച്ച് ടിന്നിലടച്ച ‘ട്യൂണ’, സാധാരണ […]




