തോല്‍വികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രസംഗ കലയുടെ ട്രെയിനറും മെന്ററുമായി മാസ്റ്റര്‍ ഗുരു പ്രേംജി
പല കാര്യങ്ങളും ചെയ്യാനായി ഇറങ്ങിത്തിരിക്കുമ്പോള്‍ ഒരു തവണ പരാജയപ്പെട്ടാല്‍ ആളുകള്‍ പറയും: അതു ചെയ്യേണ്ട, നിന്നെക്കൊണ്ട് പറ്റില്ല എന്നൊക്കെ. ഇതുകേട്ട് പിന്തിരിയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ജീവിതത്തില്‍ വിജയിച്ചവരെല്ലാം മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ അതിജീവിച്ചു മുന്നോട്ടു പോയവരാണ്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്‌കൂളിലെ പ്രസംഗവേദിയില്‍ നിന്നും പരാജിതനായി തല താഴ്ത്തി മടങ്ങേണ്ടിവന്ന പതിനൊന്നു വയസ്സുകാരന്‍ പയ്യന്‍ ഇന്ന് ലോകം അറിയപ്പെടുന്ന മാസ്റ്റര്‍ ഗുരു പ്രേംജി എന്ന പബ്ലിക് സ്പീക്കിങ്ങ് ട്രെയിനര്‍ ആന്‍ഡ് മെന്ററാണ്. ആള്‍ക്കൂട്ടത്തില്‍ എത്ര വായാടിയാണെങ്കിലും നാല് […]




