Entreprenuership Success Story

നിങ്ങളുടെ സ്വപ്‌നഭവനങ്ങളെ സുരക്ഷിതമായി നിലനിര്‍ത്താന്‍ മാറ്റിക്‌സ് കണ്‍സ്ട്രക്റ്റീവ് സൊല്യൂഷന്‍സ്

സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം മനസില്‍ സൂക്ഷിക്കാത്തവരായി ആരുമുണ്ടാകില്ല. വീട് എങ്ങനെ നിര്‍മിക്കണമെന്നത് സംബന്ധിച്ച പൂര്‍ണമായ കാഴ്ചപ്പാടും മനസിലുണ്ടായിരിക്കാം. എന്നാല്‍ നിങ്ങളുടെ സ്വപ്‌നക്കൂട് പുതിയതുപോലെ കാലാകാലം നിലനില്‍ക്കാന്‍ എന്തുചെയ്യണമെന്ന് ആലോചിച്ചിട്ടുണ്ടോ? വീടുകളെ സുരക്ഷിതവും ഈടുനില്‍ക്കുന്നതുമാക്കി തീര്‍ക്കാനുള്ള ആധികാരികമായ നിര്‍ദേശവും അതോടൊപ്പം അവ വിശ്വാസ്യതയോടെ നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥാപനമാണ് മാറ്റിക്‌സ് കണ്‍സ്ട്രക്റ്റീവ് സൊല്യൂഷന്‍സ്. മലപ്പുറം വണ്ടൂരാണ് മാറ്റിക്‌സ് കണ്‍സ്ട്രക്റ്റീവ് സൊല്യൂഷന്‍സ് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കെ ജി അന്‍ഷിഫിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം ആരംഭിച്ചിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുകയാണ്. […]