നിറങ്ങളിലൂടെ ജീവിതം സൃഷ്ടിക്കുന്ന ഒരു സുന്ദരമായ യാത്ര, വിജയത്തിന്റെ കൊടിമരം നാട്ടി വിജയലക്ഷ്മിയുടെ Mantra Artz!
പാരമ്പര്യവും സമകാലിക സൃഷ്ടിപ്പും ഒത്തുചേര്‍ത്ത്, ഏറ്റവും വ്യക്തിഗതവും ഹൃദയസ്പര്‍ശിയുമായ ആര്‍ട്ട് വര്‍ക്കുകള്‍ അവതരിപ്പിക്കുന്ന ഒരു പ്രേരണാദായകമായ ഓണ്‍ലൈന്‍ ആര്‍ട്ട് ബ്രാന്‍ഡായി Mantra Artz ഇന്ന് നിലകൊള്ളുന്നു. 2018 ല്‍ വിജയലക്ഷ്മി സ്ഥാപിച്ച ഈ സംരംഭം, വ്യക്തികളുടെ ഓര്‍മകളെയും വികാരങ്ങളെയും തഴുകി, കാലാതീതമായ കലാസൃഷ്ടികളാക്കി മാറ്റുന്നു. പോര്‍ട്രെയിറ്റ് ഡ്രോയിംഗും ഫാബ്രിക് പെയിന്റിംഗും മുതല്‍ റെസിന്‍ ആര്‍ട്ട്, കസ്റ്റമൈസ്ഡ് ഗിഫ്റ്റുകള്‍, പ്രിസര്‍വേഷന്‍ ആര്‍ട്ട്, ഹോം ഡെക്കര്‍ വരെ, പ്രത്യേകിച്ചും ക്ലെയ്ന്റിന്റെ ഇഷ്ടാനുസൃതമായ ആവിഷ്‌കാരങ്ങള്‍ക്കായുള്ള ഇടമായാണ് Mantra Artz ഇന്ന് അറിയപ്പെടുന്നത്. […]




