News Desk

സുധീര്‍ ബാബുവിന്റെ ‘മഴ നനഞ്ഞ ബുദ്ധന്‍’ പ്രകാശനം ചെയ്തു

കൊച്ചി: പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്റും എഴുത്തുകാരനും കവിയുമായ സുധീര്‍ ബാബുവിന്റെ ലേഖന സമാഹാരം ‘മഴ നനഞ്ഞ ബുദ്ധന്‍’ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും എം.പിയുമായ ഡോ. ശശി തരൂര്‍ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. കവി നാലപ്പാടം പത്മനാഭന്‍ പുസ്തകം സ്വീകരിച്ചു. സുധീര്‍ ബാബുവിന്റെ നാലാമത്തെ പുസ്തകമാണ് ‘മഴ നനഞ്ഞ ബുദ്ധന്‍’. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസാധകര്‍. എന്‍ ബി എസ് സ്റ്റാളുകളില്‍ പുസ്തകം ലഭ്യമാകും.