മുന്നൂറ്റി രണ്ട് തവണ ബാങ്കുകള്‍ നിരസിച്ച ഒരു സ്വപ്‌നം
എന്റെ മുന്നിലിരുന്ന ചെറുപ്പക്കാരന്‍ നിരാശാഭരിതനായിരുന്നു. മിഴികളില്‍ അലച്ചിലിന്റെ മടുപ്പ് പ്രകടമായിരുന്നു. ഇനിയൊന്നും പ്രതീക്ഷിക്കാനില്ല എന്നതായിരുന്നു അയാളുടെ ശരീരഭാഷയും. അശോക് നല്ലൊരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. പഠനം കഴിഞ്ഞപ്പോള്‍ തന്നെ നല്ലൊരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ തന്നെ ജോലി ലഭിച്ചു. പക്ഷേ ബിസിനസിനോടുള്ള അഭിനിവേശം വെറും രണ്ട് വര്‍ഷം മാത്രമേ അവിടെ തുടരാന്‍ അശോകിനെ അനുവദിച്ചുള്ളൂ. ഉള്‍വിളി ശക്തമായ ഒരു ദിവസം അശോക് ജോലി രാജിവെച്ചു പടിയിറങ്ങി. തനിക്കൊപ്പം പഠിച്ച രണ്ട് സുഹൃത്തുകള്‍ക്കൊപ്പം അശോക് തന്റെ ബിസിനസ് യാത്രക്ക് തുടക്കം […]




