പ്രതിസന്ധി ഘട്ടങ്ങളെ ചങ്കുറപ്പോടെ നേരിട്ട്, വനിതകള്‍ക്ക് മുന്നില്‍ മാതൃകയായി പ്രീതി
”നിരവധി പ്രതിസന്ധി ഘട്ടങ്ങള്‍ ജീവിതത്തിലുണ്ടായി. എന്നാല്‍ അവയെല്ലാം സധൈര്യം നേരിട്ടു. കോവിഡ് കാലത്തെ നേര്‍ക്കുനേര്‍ നിന്ന് പോരാടി തോല്‍പ്പിച്ചു. വിജയം മാത്രമായിരുന്നു മനസിലുണ്ടായിരുന്ന ഏക ലക്ഷ്യം…!” അതെ, കൂടെനില്‍ക്കുന്നവര്‍ക്ക് ധൈര്യം പകര്‍ന്ന്, അവരെ ചേര്‍ത്തുനിര്‍ത്തി, ബിസിനസിന്റെ ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് ‘Panache Salon’ ഉടമയും കൊച്ചിക്കാരിയുമായ പ്രീതി അബ്രാഹം. ഉയര്‍ന്ന പദവിയും ശമ്പളവുമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് പ്രീതി സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുന്നത്. എം.ബി.എ പൂര്‍ത്തിയാക്കിയ പ്രീതി മികച്ച ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവിടങ്ങളില്‍ […]




