പ്രതിസന്ധികളില്‍ പ്രതീക്ഷയേകി Mindthraa
20 വര്‍ഷം നീണ്ട അധ്യാപന ജീവിതത്തിനു ശേഷമാണ് ഹണി Mindthraa എന്ന തന്റെ കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കുന്നത്. രണ്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ വിവിധ സ്കൂളുകളിലെ കുട്ടികളെ പഠിപ്പിച്ചും അടുത്തറിഞ്ഞും മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണ് ഹണിയെ കൗണ്‍സിലിങ് പ്രൊഫഷനിലേക്ക് നയിച്ചത്. മികച്ച പഠന നിലവാരം പുലര്‍ത്തുന്ന, കലാകായിക മികവുകളില്‍ മുന്നിട്ടുനില്ക്കുന്ന കുട്ടികളെ മാത്രം ഉയര്‍ത്തികൊണ്ടുവന്നു പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പല കുട്ടികളും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പ്രശ്നങ്ങളും വളരെ അധികമാണ്. ഇതില്‍ പലരും […]




