ഇത് കൂട്ടായ്മയിലൂടെ നേടിയ വിജയം ഡിസൈനിങ് രംഗത്ത് ഒരു പതിറ്റാണ്ട് പിന്നിട്ട് ‘Miss Mannequin Designer Boutique’
സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് കഠിനാധ്വാനത്തിലൂടെയാണ് ഓരോ സ്ഥാപനവും കെട്ടിപ്പടുക്കുന്നത്. അത്തരത്തില്‍ വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത സ്ഥാപനമാണ് തൃശൂരില്‍ ജില്ലയിലെ മൂന്നുപീടികയിലും ഇരിങ്ങാലക്കുടയിലും പ്രവര്‍ത്തിക്കുന്ന ‘Miss Mannequin Designer Boutique’. സ്‌നേഹ, സൂര്യ, സ്വപ്‌ന എന്നീ മൂന്ന് സഹോദരിമാരുടെ സ്വപ്‌ന സാക്ഷാത്കാരമാണ് Miss Mannequin Designer Boutique. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌നേഹ തുടങ്ങിവച്ച സ്ഥാപനമാണിത്. ചെറുപ്പം മുതല്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിലും എംബ്രോയിഡറി […]




