സ്മാര്‍ട്ട് കരിയര്‍ സെറ്റ് ചെയ്യാം
വിവര സാങ്കേതിക വിദ്യ ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചൊരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. മനുഷ്യന്റെ തലച്ചോറിനെക്കാള്‍ മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി നൂറുകണക്കിന് യാന്ത്രിക ഉപകരണങ്ങള്‍ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. തൊഴില്‍ മേഖലയിലും, ഗാര്‍ഹികാവശ്യങ്ങള്‍ക്കും വിനോദത്തിനുമെല്ലാം പല രീതിയിലുള്ള ഉപകരണങ്ങള്‍ ദിനംതോറും മാര്‍ക്കറ്റില്‍ എത്തുന്നു. ഇത് ടെക്‌നോളജിയുടെ അനന്തമായ പരിണാമത്തെയാണ് വിരല്‍ ചൂണ്ടികാണിക്കുന്നത്. നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒരു ഉപകരണമായി മാറിയിരിക്കുകയാണ് മൊബെല്‍ ഫോണുകള്‍. കയ്യില്‍ ഒതുങ്ങുന്ന, അനന്ത സാധ്യതകള്‍ നിറഞ്ഞ ടെക്‌നോളജിയുടെ ചെറിയൊരു രൂപം. ഏതു […]




