സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യാം?
1 നികുതി കൃത്യമായി അടക്കുക വില്‍ സ്മിത്ത് കരിയര്‍ തുടങ്ങിയത് ഹോളിവുഡ് നടനായിട്ടായിരുന്നില്ല. ഒരു റാപ് ഗായകനായിട്ടായിരുന്നു. ലക്ഷങ്ങള്‍ വാരിക്കൂട്ടുന്നതിനിടയില്‍ പക്ഷേ, ചെറുപ്പക്കാരനായ ആ റാപ്പര്‍ നികുതി അടക്കാന്‍ വിട്ടുപോയി. അവസാനം ഇന്റേണല്‍ റവന്യൂ സര്‍വീസ് (യുഎസിലെ നികുതി വകുപ്പ്) അധികൃതര്‍ വാതിക്കല്‍ എത്തിയപ്പോഴാണ് സ്മിത്തിന് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. പിഴയും എല്ലാം ചേര്‍ത്ത് 30 ലക്ഷം ഡോളര്‍ നികുതി അടക്കേണ്ടി വന്നു. അടുത്ത ആല്‍ബം പൊട്ടിയതോടെ കയ്യിലുണ്ടായിരുന്ന കാശെല്ലാം പോയി. നിയമങ്ങളെ ഗൗനിക്കാതിരുന്നതുകൊണ്ടാണ് പേരെടുത്ത ഒരു […]




