പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടികളാക്കി മാറ്റിയ അറഫാത്ത്
ജീവിതത്തില്‍ അപ്രതീക്ഷിതമായി പ്രതിസന്ധികള്‍ തേടിയെത്തിയേക്കാം. ഇച്ഛാശക്തിയാല്‍ അവ തരണം ചെയ്യുന്നവര്‍ക്ക് മാത്രമേ വിജയിക്കാന്‍ സാധിക്കൂ. നമുക്ക് എന്ത് സാധിക്കില്ല എന്ന് തോന്നുന്നുവോ, അത് കഠിനാധ്വാനത്തിലൂടെ നേടാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം സ്വദേശിയായ അറഫാത്ത്. ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്ന അറഫാത്തിന് അവിചാരിതമായി ഡിസ്‌കുമായി ബന്ധപ്പെട്ട് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിലാകുകയും തുടര്‍ന്ന് ജോലി നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് സര്‍ജറിക്ക് ശേഷം ജോലിക്ക് ശ്രമിച്ചെങ്കിലും ‘ഫിസിക്കലി ഫിറ്റല്ലെ’ന്ന കാരണത്താല്‍ അവയെല്ലാം നഷ്ടപ്പെട്ടു. ഇതോടെ സാമ്പത്തിക പ്രതിസന്ധി അലട്ടിത്തുടങ്ങിയപ്പോള്‍ മാനസികമായി […]





