വീഴ്ചയില്‍ നിന്ന് വിജയത്തിലേക്ക്…
പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പൊതുവേ പറയാറുണ്ട്. പക്ഷേ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തില്‍ മാത്രമേ ആ പ്രയോഗം ശരിയായി വരാറുള്ളൂ. അക്കൗണ്ടന്റ് ജോലി ഉപേക്ഷിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ഒരു സംരംഭം കെട്ടിപ്പടുക്കാന്‍ ഇറങ്ങുമ്പോള്‍ തിരുവനന്തപുരം സ്വദേശിയായ അരുണ്‍ എന്ന ചെറുപ്പക്കാരന്‍ സ്വാഭാവികമായും വെല്ലുവിളികളെ പ്രതീക്ഷിച്ചിരുന്നു. താന്‍ ജോലിയെടുത്തിരുന്ന സ്ഥാപനത്തില്‍ തന്നെ എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാല് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് 2019 ല്‍ നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ (NAAZA) എന്ന പേരില്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം ആരംഭിക്കുന്നത്. തുടക്കക്കാര്‍ എന്ന നിലയില്‍ ഒരു പ്രോജക്ട് […]




