കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തന്‍ ചുവടുവയ്പുമായി ഒരു സുഹൃത്ത് സംരംഭം
വ്യത്യസ്ത മേഖലയില്‍ നിന്നുമുള്ള മൂന്നുപേര്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പരിചയപ്പെട്ടു. എന്നാല്‍, 2019-ല്‍ കൂട്ടുകെട്ടിന്റെയും അധ്വാനത്തിന്റെയും ഫലമായി നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമകളായി മാറി ആ മൂന്ന് സുഹൃത്തുക്കള്‍. പരിചയപ്പെട്ടപ്പോള്‍ ഒരാള്‍ സിവില്‍ എന്‍ജിനീയര്‍, മറ്റൊരാള്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, മൂന്നാമത്തെയാള്‍ അക്കൗണ്ടന്റ്. ഇപ്പോള്‍ ആ മൂവര്‍ സംഘത്തിലെ നഹിയാന്‍ മാനേജിങ് ഡയറക്ടറാണ്. രണ്ടാമന്‍ അരുണ്‍, നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആജീവനാന്ത ഡയറക്ടറും അക്കൗണ്ടന്റും കൂടിയാണ്. മൂന്നാമത്തെയാള്‍ നബീല്‍ ഡയറക്ടറാണ്. […]




