Success Story

വിജയത്തിനായൊരു മാസ്മരിക മന്ത്രം

ഇച്ഛാശക്തിയും ഏകാഗ്രതയും പ്രയത്‌നിക്കാനുള്ള മനസുമുണ്ടായാല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനും ലക്ഷ്യം പ്രാപ്തമാക്കുന്നതിനും ഏതൊരു വ്യക്തിയ്ക്കും സാധ്യമാകുന്നു. എന്നാല്‍ സാധാരണ കണ്ടുവരുന്നത് പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളും ജീവിതത്തിലോ തൊഴില്‍ മേഖലയിലോ ഉണ്ടാകുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടവരെപോലെ, ‘വിധി’ എന്ന വാചകത്തെ പഴിപറഞ്ഞു തളര്‍ന്നു പോകുന്നവരെയാണ.്് പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ ബുദ്ധിയും മനസ്സും ഉണര്‍ന്നു പ്രവര്‍ത്തിക്കാറില്ല. തദവസരത്തില്‍, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍, കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍, മനസ്സിനെ ഉണര്‍ത്തി, ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനും പാളിച്ചകള്‍ തിരിച്ചറിഞ്ഞു അതു തിരുത്തി മുന്നോട്ടുപോകുവാനും കഴിയും. ജീവിതത്തിലും […]