”എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്”: സൗന്ദര്യരംഗത്തെ പുത്തന്‍ പരീക്ഷണങ്ങളുമായി നീന സ്റ്റാന്‍ലി
ഏതൊരു മേഖലയിലും വിജയിക്കാന്‍ ആവശ്യമെന്ന് പറയുന്നത് ആ മേഖലയോടുള്ള ജന്മവാസനയാണ്. കുട്ടിക്കാലത്ത് നമ്മളില്‍ ഉറച്ചുപോകുന്ന കഴിവുകള്‍ തന്നെയായിരിക്കും ഏറ്റവും ഭംഗിയായി ചെയ്യാന്‍ കഴിയുന്ന നമ്മുടെ തൊഴില്‍ മേഖലയും. അത്തരത്തില്‍ തന്റെ കഴിവിനെ പരിപോഷിപ്പിച്ചെടുത്ത് വിജയഗാഥ കുറിച്ച വ്യക്തിയാണ് നീന സ്റ്റാന്‍ലി. സൗന്ദര്യ സംരക്ഷണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇക്കാലം കൊണ്ട് നീനക്ക് സാധിച്ചിട്ടുണ്ട്. മക്കളായ ദിയ, നിയ, അടുത്ത സുഹൃത്തുക്കള്‍ എന്നിവര്‍ എല്ലാ പിന്തുണയുമായി നീനക്കൊപ്പമുണ്ട്. കുട്ടിക്കാലം മുതല്‍ മേക്കപ്പ് ചെയ്യാനും മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാനും അതീവ […]




