എലഗന്റ് & ക്ലാസി; ഗായത്രിയുടെ നിധി ജുവല്‍സ്
പ്രതിസന്ധികളാണ് പലപ്പോഴും മനുഷ്യനെ പുതിയ ചുവടുകള്‍ വയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. പാലക്കാട് സ്വദേശിനി ഗായത്രിയെ സംബന്ധിച്ചും പ്രതിസന്ധികളാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. അവസരങ്ങള്‍ കണ്‍മുന്നില്‍ വഴിമാറിപ്പോയപ്പോഴും ദൈനംദിന ചിലവുകള്‍ പോലും വഹിക്കുക പ്രയാസമായി മാറുകയും ചെയ്തപ്പോഴും വിധിയെ പഴിക്കുന്നതിന് പകരം പുതിയ വഴികള്‍ തേടാനാണ് ഗായത്രി ശ്രമിച്ചത്. മകള്‍, ഭാര്യ, അമ്മ തുടങ്ങി ജീവിതത്തിലെ തസ്തിക മാറ്റങ്ങള്‍ക്കിടയില്‍ സംരംഭകയെന്ന പേര് കൂടി എഴുതിച്ചേര്‍ക്കുകയാണ് ‘നിധി ജുവല്‍സ്’ എന്ന തന്റെ സംരംഭത്തിലൂടെ ഗായത്രി…! ബി.എസ്.സിയും എം.ബി.എയും പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ […]




