നിര്‍മ്മല ഹോസ്പിറ്റല്‍; കടലോര മണ്ണില്‍ കരുതലിന്റെ നൈര്‍മല്യം
സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കും താങ്ങാവുന്ന നിരക്കില്‍ മികച്ച ചികിത്സ ലഭ്യമാക്കികൊടുക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഡോക്ടര്‍ ആരംഭിച്ച ആതുരസേവനാലയം, കേരളത്തിന്റെ തലസ്ഥാന നഗരിയുടെ പടിഞ്ഞാറന്‍ തീരദേശത്തിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പതിനൊന്നാം വാര്‍ഷികം കടന്നിരിക്കുകയാണ്. തന്റെ സേവനങ്ങള്‍ ആവശ്യമുള്ള എല്ലാവരിലേക്കും എത്തിക്കുവാന്‍ ശപഥം ചെയ്ത ഒരു ഡോക്ടറിന്റെയും അദ്ദേഹത്തിന്റെ സ്വപ്‌നത്തിന്റെയും കഥയാണ് നിര്‍മ്മല ഹോസ്പിറ്റലിന് പറയുവാനുള്ളത്. തിരുവനന്തപുരം വെട്ടുകാട് പ്രവര്‍ത്തിക്കുന്ന നിര്‍മ്മല ഹോസ്പിറ്റലിന്റെ സാരഥി പീഡിയാട്രീഷ്യനായ ഡോ: ശ്രീജിത്ത് ആര്‍ ആണ്. 2005 മുതല്‍ 2007 വരെ ഒരു ഹോസ്പിറ്റല്‍ ലീസിനെടുത്താണ് […]





