അമിത വണ്ണവും പരിഹാരങ്ങളും
മാറുന്ന കാലഘട്ടത്തിനനുസരിച്ച് മനുഷ്യന്റെ ജീവിത രീതിക്കും ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്. വെറുതെ ജീവിച്ചു തീര്‍ക്കുക എന്നതിനേക്കാള്‍ ഇന്നത്തെ സമൂഹത്തില്‍ ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുക എന്നതിനാണ് പ്രാധാന്യമേറുന്നത്. സമയക്കുറവും ഭക്ഷണരീതിയില്‍ ഉണ്ടായ മാറ്റങ്ങളും വ്യായാമക്കുറവുമെല്ലാം മനുഷ്യനെ ജീവിതശൈലി രോഗങ്ങളുടെ രൂപത്തില്‍ വേട്ടയാടുന്നുണ്ട്. അമിതവണ്ണം, PCOD തുടങ്ങിയ നിരവധി പ്രശ്‌നങ്ങളും ഇവയുടെ അനുബന്ധരോഗങ്ങളും നമ്മളെ പലരീതിയിലും വേട്ടയാടുുണ്ട്. ആഹാരത്തിന് പകരം ഗുളിക കഴിച്ചു ജീവിക്കേണ്ട സാഹചര്യമാണ് പലപ്പോഴും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒന്നു ശ്രദ്ധിച്ചാല്‍ നമുക്ക് തന്നെ നിയന്ത്രിക്കാനാകും. നിസ്സാരം […]




