‘ഒയിഷി’ നിറങ്ങളില്‍ ചാലിച്ച ചാരുത
വസ്ത്രങ്ങളില്‍ നിറങ്ങള്‍ ചാലിച്ച്, സ്വയം വരച്ചു ചേര്‍ക്കുന്ന ചിത്രങ്ങളുടെ പുതുലോകമാണ് ആശ എന്ന യുവസംരംഭകയുടെ സംരംഭക ലോകം. വരകളോടും നിറങ്ങളോടുമുള്ള അണയാത്ത അഭിനിവേശമാണ് ആശയെ ഒരു സംരംഭകയാക്കി മാറ്റിയത്. ‘ഒയിഷി’ എന്ന തന്റെ പുതു സംരംഭത്തിലൂടെ ആ നിറങ്ങള്‍ വസ്ത്രങ്ങളില്‍ പകര്‍ത്തി ജീവിതത്തിലും പുതിയൊരു നിറച്ചാര്‍ത്തിനു ഒരുങ്ങുകയാണ് ആശ. ‘ഒയിഷി’ എന്ന വാക്കിന് അര്‍ത്ഥം ദൈവം തന്ന സമ്മാനമെന്നാണ്. ജീവിതത്തില്‍ വൈകിയാണെങ്കിലും തന്റെ കലയോടുള്ള അഭിനിവേശം ഹാന്‍ഡ് പെയിന്റഡ് വര്‍ക്കുകള്‍ വഴി ഇന്ന് പുനര്ജീവനത്തിലെത്തിക്കാന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് […]




