Be +ve

നമ്മുടെ സമയവും വന്നെത്തും

ആല്‍ബര്‍ട്ട് മെല്ലെ പാര്‍ക്കിലേക്ക് നടന്നു. പാര്‍ക്ക് ശൂന്യമാണ്. വൈകുന്നേരമാകണം പാര്‍ക്ക് തിരക്കിലാകുവാന്‍. കടുത്ത ചൂടില്‍ തണല്‍ വിരിച്ച് നില്‍ക്കുന്ന മരത്തിന്റെ ചുവട്ടില്‍ അയാള്‍ ഇരുന്നു. തളര്‍ന്ന തന്റെ ശരീരം മരത്തിനോട് ചേര്‍ത്ത് വെച്ചു കാലുകള്‍ നീട്ടി അയാള്‍ ചാഞ്ഞുകിടന്നു. തീര്‍ത്തും പരാജിതനായ ഒരാളാണ് താന്‍ എന്ന തോന്നല്‍ അയാളുടെ മനസ്സിനെ ക്ഷീണിപ്പിച്ചു. അയാളുടെ തലച്ചോറിലൂടെ ജീവിതത്തിന്റെ ഫ്‌ളാഷ്ബാക്ക് ഒരു ചലച്ചിത്രം പോലെ കടന്നു പോയി. ദരിദ്രനായി ജനിച്ച് ദരിദ്രനായി മരിക്കുവാനാണ് തന്റെ വിധി എന്ന് അയാള്‍ സ്വയനിന്ദയോടെ […]