കോവിഡ് പ്രതിസന്ധി; ടൂറിസം മേഖലയ്ക്ക് 34,000 കോടി നഷ്ടമെന്ന് മന്ത്രി പി.എം.മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം കേരളത്തിന്റെ ടൂറിസം മേഖലയില്‍ 34,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു മന്ത്രി പി.എം.മുഹമ്മദ് റിയാസ് അറിയിച്ചു. ഇത് മറികടക്കാന്‍ ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുമെന്നും എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും കണ്ടെത്തി വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്കു ടൂറിസം കേന്ദ്രങ്ങള്‍ തുറക്കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ജോബ് ഫാക്ടറി തുടങ്ങും. ടൂറിസം മേഖലയിലെ സംരംഭകര്‍ക്കു സാമ്പത്തിക സഹായം നല്‍കാന്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തും. 2019ല്‍ […]




