ശത്രുക്കളുടെ രോഗം ഭേദമാക്കി ഏവരുടെയും പ്രിയങ്കരനായിത്തീര്‍ന്ന സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍
ലോകത്തിലെ ഏറ്റവും പഴക്കമുള്ള രോഗശാന്തി സമ്പ്രദായങ്ങളിലൊന്നായ മര്‍മ ചികിത്സ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്ന ഒന്നാണ്. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സന്തുലിതാവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ചികിത്സാരീതിയില്‍ ഇതിനോടകം തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തിയ വ്യക്തിയാണ് സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍. തലമുറകളായി പകര്‍ന്നുകിട്ടിയ സിദ്ധിയും കൈപുണ്യവുമാണ് സുമേഷ് എന്ന ചെറുപ്പക്കാരനെ കേരളക്കരയില്‍ അറിയപ്പെടുന്ന പാങ്ങോട് വൈദ്യനാക്കി മാറ്റിയത്. കൂടാതെ പ്രഗത്ഭരായ പല ഗുരുക്കന്മാരില്‍ നിന്നും എട്ടു വര്‍ഷത്തോളം വൈദ്യത്തില്‍ ശിഷ്യത്വം നേടിയതും സുമേഷിന്റെ ജീവിത […]




