കഥകള്‍ പകര്‍ത്തി മലപ്പുറത്തിന്റെ ലേഡി ഫോട്ടോഗ്രാഫര്‍; പര്‍ദ ഫാത്തിമ
ഓരോ ചിത്രങ്ങള്‍ക്ക് പിന്നിലും ഓരോ കഥകളുണ്ടാകുമെന്ന് കേട്ടിട്ടില്ലേ? ചിത്രങ്ങള്‍ക്ക് പിന്നിലെന്ന പോലെ അത് പകര്‍ത്തുന്നവരും വായിച്ചറിയാന്‍ രസമുള്ള ഓരോ കഥകളാണ്. മലപ്പുറത്തിന്റെ സൗന്ദര്യത്തില്‍ നിന്നും മൊഞ്ചുള്ള ചിത്രങ്ങള്‍ പകര്‍ത്തി തന്റെ കഥ രചിക്കുകയാണ് ഫാത്തിമത്തുല്‍ ഫൗസിയ. സ്ത്രീകള്‍ അധികമാരും എത്തിപ്പെടാന്‍ സാധ്യതയില്ലാത്തതെന്ന് മുദ്രകുത്തപ്പെട്ട ഫോട്ടോഗ്രഫി മേഖലയില്‍ നാല് വര്‍ഷത്തോളമായി തന്റെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മുന്നേറുകയാണ് പര്‍ദ ഫാത്തിമയെന്ന ഈ സംരംഭക. ഫോട്ടോഗ്രഫിയോടുള്ള താത്പര്യമായിരുന്നു മള്‍ട്ടിമീഡിയയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കാനുള്ള ഫാത്തിമയുടെ തീരുമാനത്തിന് പിന്നില്‍. കാലിക്കറ്റ് […]




