Entreprenuership Success Story

ഇനി വായില്‍ കപ്പലോടും… രുചിയൂറും അച്ചാറുകള്‍ക്ക് ’90’s Pickle’

അച്ചാറെന്ന് കേട്ടാല്‍ മതി, വായില്‍ കപ്പലോടും… നല്ല രുചിയൂറും നാടന്‍ അച്ചാര്‍ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത് അല്ലേ? മറ്റ് കറികളൊന്നും ഇല്ലെങ്കിലും രുചിയുള്ള അച്ചാര്‍ ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. നമ്മുടെ പാകത്തിന് ഉപ്പും പുളിയും എരിവും എല്ലാം ചേര്‍ത്തുള്ള അച്ചാറുകള്‍ കഴിക്കാന്‍ ആഗ്രഹിക്കാറുണ്ടെങ്കിലും മാര്‍ക്കറ്റില്‍ ലഭിക്കുന്ന അച്ചാറുകളുടെ രുചിയില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട് എന്നതാണ് വാസ്തവം. ഇനി രുചിയില്‍ ഒത്തുതീര്‍പ്പ് വേണ്ട. നിങ്ങള്‍ ആഗ്രഹിക്കുന്ന ഉത്പന്നം ആഗ്രഹിക്കുന്ന രുചികളില്‍ മായമില്ലാതെ എത്തിക്കുകയാണ് ആലപ്പുഴ പള്ളിപ്പുറം […]

Entreprenuership Success Story

അവഗണനയും കളിയാക്കലും ജീവിതവിജയത്തിന്റെ ചവിട്ടുപടിയാക്കിയ സംരംഭക

സംരംഭക മേഖലയിലേക്ക് സധൈര്യം മുന്നോട്ട് വന്ന നിരവധി വനിതകളെ ഇന്ന് കാണാന്‍ കഴിയും. എന്നാല്‍ എല്ലാവരും ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്, പാഷനു പിന്നാലെ പായാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വിരലിലെണ്ണാന്‍ മാത്രമേ കാണൂ. അവഗണനകളും കളിയാക്കലുകളും ജീവിതയാത്രയില്‍ ഉടനീളം നേരിടേണ്ടി വന്നപ്പോഴും തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന ഒരു സംരംഭകയെയാണ് ഇന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല’ എന്ന് നമ്മള്‍ പറയാറില്ലേ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ് ആരതി എന്ന സംരംഭക. ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ […]

Entreprenuership Success Story

‘വലുപ്പ ചെറുപ്പമില്ലാതെ’ പരിപാടി കളറാക്കാന്‍ Exeevents

വിശേഷപ്പെട്ട പരിപാടികള്‍ക്കിടയില്‍ മറ്റു തിരക്കുകളില്‍ അകപ്പെടാതിരിക്കാനും അതിനെ ചുറ്റിപറ്റിയുള്ള ടെന്‍ഷന്‍ ഒഴിവാക്കുന്നതിനുമായാണ് ഓരോരുത്തരും ഇവന്റ് മാനേജ്‌മെന്റുകാരെ സമീപിക്കാറുള്ളത്. ഇത് പരിഗണിച്ച് പരിചയത്തിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് പരിപാടിയിലുടനീളം ടെന്‍ഷന്‍ അടിക്കേണ്ടതായി വരുമ്പോഴുണ്ടാവുന്ന മാനസിക സംഘര്‍ഷവും വളരെ വലുതായിരിക്കും. ജോലിഭാരം കുറയ്ക്കാനായി തിരഞ്ഞെടുത്ത മാര്‍ഗം ഒടുവില്‍ അധിക ജോലിയായി മാറിയ അനുഭവമുള്ളവര്‍ ഒട്ടനേകവുമുണ്ട്. ഇങ്ങനെയുള്ളവര്‍ക്കിടയിലാണ് ഏറ്റെടുത്ത ജോലികള്‍ ‘ക്വളിറ്റി’യിലും സര്‍വോപരി സമയനിഷ്ഠയിലും ഉറപ്പാക്കി അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള Exeevents വ്യത്യസ്തമാവുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികള്‍ പങ്കെടുക്കുന്ന […]

Entreprenuership Success Story

സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയം കീഴടക്കി മീത്ത് & മിരി

ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആകുക എന്നത് നിസാരമല്ല. മുഴുവന്‍ സമയം സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി ചെലവഴിക്കുകയും പുതിയ ട്രന്റുകള്‍ വിലയിരുത്തി അതിനനുസരിച്ച് കണ്ടന്റ് ജനങ്ങള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുകയും ജനങ്ങള്‍ അവരെ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരു കണ്ടന്റ് ക്രിയേറ്റര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായി മാറുന്നത്. അത്തരത്തില്‍ ജനഹൃദയങ്ങള്‍ കീഴടക്കി വിജയഗാഥ തുടരുന്ന കപ്പിള്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സാണ് മീത്ത് & മിരി. കണ്ണൂര്‍ സ്വദേശികളായ മീത്തും മിരിയും (റിതുഷ) തുടക്കത്തില്‍ ടിക് ടോക്കിലൂടെ ഡബ്‌സ്മാഷ് വീഡിയോകള്‍ ചെയ്താണ് സോഷ്യല്‍ […]

Special Story Success Story

ഇനി നിങ്ങളുടെ പല്ലുകളും അഴകോടെ തിളങ്ങട്ടെ, നൂതന ചികിത്സാ രീതികളുമായി ഡോ. പ്രത്യുഷ്

അഴകും ആരോഗ്യവുമുള്ള പല്ലുകള്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. ആത്മവിശ്വാസത്തോടെ ചിരിക്കാനും ഇഷ്ടമുള്ള ഭക്ഷണം ആസ്വദിച്ച് ചവച്ച് കഴിക്കാനും കഴിയുക എന്നത് ഭാഗ്യം തന്നെയാണ്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല എന്നതാണ് വാസ്തവം. പല്ലിലെ കേട്, പല്ല് പുളിപ്പ്, നിര തെറ്റിയതോ മുന്നോട്ട് ഉന്തിയതോ ആയ പല്ലുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ് ഇന്ന് പലരും. ഇത് കൂടാതെ പല്ലുകളെ കൂടുതല്‍ മനോഹരമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവരും ഇന്ന് നിരവധിയാണ്. അങ്ങനെ നിങ്ങളുടെ പല്ലുമായി ബന്ധപ്പെട്ട പ്രശ്‌നം ഏതുമാകട്ടെ, ശാശ്വതപരിഹാരവുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ […]

Career Entreprenuership

മത്സരബുദ്ധിയല്ല, കൈപിടിച്ചുയര്‍ത്തല്‍; ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കിടയിലെ സില്‍ന കണ്ണോത്ത് എന്ന ‘പെണ്‍കരുത്ത്’

ബിസിനസുമായി മുന്നോട്ടുപോകുന്നവരെ സംബന്ധിച്ചു ഏറെ തലവേദന പിടിക്കുന്ന വേളയാണ് ടാക്‌സ് റിട്ടേണിങ്ങിനോട് അടുക്കുന്ന സമയം. കാലങ്ങളായി ഓരോ ടാക്‌സ് പ്രാക്ടീഷണര്‍മാരുടെ സേവനം തേടുന്നവരാണെങ്കിലും ഇടയ്ക്കിടെ ഈ മേഖലയില്‍ വരുന്ന പരിഷ്‌കാരങ്ങളിലെ വ്യക്തതയില്ലായ്മ കൂടുതലായും ബാധിക്കുക ആവശ്യക്കാരനെ തന്നെയാണ്. ടാക്‌സ് റിട്ടേണിങ്ങിലെ നൂലാമാലകളും സബ്മിഷനുമായി ബന്ധപ്പെട്ട രേഖകളുമായി ഓടുന്ന ഈ സമയത്ത് ഭൂരിഭാഗം ആളുകളും ചിന്തിക്കുക, കാര്യങ്ങള്‍ കണ്ടറിഞ്ഞ് വേണ്ടവിധം ചെയ്യുന്ന ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്നുതന്നെയാവും. ഇത്തരത്തില്‍, ഒരാളുടെ സംരംഭവുമായി ബന്ധപ്പെട്ട അക്കൗണ്ടിംഗിലെയും ടാക്‌സ് ഫയലിങ്, റിട്ടേണിങ് […]

Entreprenuership Special Story

കാര്‍ഷിക വിളകളുടെ മടിത്തട്ടില്‍ ഒരു വിശ്രമകേന്ദ്രം; വിനോദസഞ്ചാരികളുടെ പറുദീസയായി ‘FarmKamp’

പ്രകൃതിയുടെ മനോഹാരിതയില്‍ അല്പനേരം വിശ്രമിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് അല്ലേ? ജീവിതത്തിലെ തിരക്കുകളില്‍ നിന്നും പിരിമുറുക്കങ്ങളില്‍ നിന്നും മാറി തണല്‍ മരങ്ങളും പാലരുവികളും മലനിരകളും പക്ഷിമൃഗാദികളുടെ വശ്യമായ ശബ്ദവുമെല്ലാം ഉള്‍പ്പെടുന്ന പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷമെങ്കിലും കൊതിച്ചിട്ടില്ലേ. ഇത്തരം കാഴ്ചകള്‍ നിങ്ങള്‍ക്കും വിദൂരത്തല്ല. മണ്ണിനെയും മലനിരകളെയും അടുത്തറിയാനും അവയോടൊത്ത് സമയം ചിലവഴിക്കാനും അവസരമൊരുക്കുകയാണ് ‘ഫാം ക്യാമ്പ്’ എന്ന അഗ്രോ ടൂറിസം പദ്ധതി. പ്രകൃതിയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന അശോക് കുമാര്‍ എന്ന സംരംഭകന്‍ 2008-ല്‍ ആരംഭിച്ച […]

Career EduPlus Special Story Success Story

പാഷന് വേണ്ടിയെടുത്ത തീരുമാനങ്ങള്‍ എത്തിച്ചത് വിജയത്തില്‍; 24കാരിയായ സ്വാതി ‘ലൂക്കാ കോസ്‌മെറ്റോളജി അക്കാഡമി’ എന്ന സ്ഥാപനത്തിന്റെ അമരക്കാരിയായ കഥ…

പാഷനാണോ പ്രൊഫഷനാണോ വലുതെന്ന് ചോദിച്ചാല്‍ പാഷന് പിന്നാലെ പോകാന്‍ താല്പര്യപ്പെടുന്നവര്‍ ആണെങ്കിലും ഭാവിയെ പറ്റിയുള്ള ആകുലതകള്‍ കാരണം പ്രൊഫഷനെ ചേര്‍ത്തുപിടിക്കാന്‍ ആണ് ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. എന്നാല്‍ മനസ്സില്‍ തോന്നിയ ഇഷ്ടത്തിനും ആഗ്രഹത്തിനും പിന്നാലെ സഞ്ചരിക്കാന്‍ ഒരാളെങ്കിലും തയ്യാറായാല്‍ അതൊരു ചരിത്രം തന്നെയാകും. അത്തരത്തില്‍ ബ്യൂട്ടീഷന്‍ മേഖലയില്‍ നാളെയുടെ അടയാളപ്പെടുത്തലാകാന്‍ ഒരുങ്ങുകയാണ് സ്വാതി എന്ന തൃശ്ശൂര്‍ സ്വദേശിനി. നന്നേ ചെറുപ്പത്തില്‍ തന്നെ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു കോസ്‌മെറ്റോളജി അക്കാദമിയുടെ അമരക്കാരിയാവുക എന്നത് ഒരു ചെറിയ കാര്യമല്ല. […]

Entreprenuership Success Story

രുചിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പില്ല, സ്വാദൂറും അച്ചാറുകള്‍ക്ക് ‘Azlan Pickles Home Made’

‘നല്ല സ്വാദൂറും അച്ചാര്‍ മാത്രം മതി ഒരുപറ ചോറ് കഴിക്കാന്‍’ എന്നാണല്ലോ പഴമക്കാര്‍ പറയാറുള്ളത്. ഒരു പരിധിവരെ അത് സത്യവുമാണ്. കാരണം നമ്മുടെ പാകത്തിന് പുളിയും ഉപ്പും എരിവുമെല്ലാം ചേര്‍ത്ത അച്ചാറുണ്ടെങ്കില്‍ ഭക്ഷണം കഴിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പല അച്ചാറുകളുടെയും രുചികളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. അതോടൊപ്പം ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പലവിധത്തിലുള്ള മായങ്ങള്‍ ചേര്‍ത്താണ് അവ വിപണിയിലെത്തിക്കുകയും ചെയ്യുന്നത്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി, ഒരംശം പോലും മായം ചേര്‍ക്കാതെ, പണ്ടുകാലത്ത് […]

Entreprenuership Success Story

ഉപ്പയുടെ വാക്കുകള്‍ വിജയമന്ത്രമാക്കി, മലബാര്‍ ബിരിയാണിയുടെ രുചി പത്മനാഭന്റെ മണ്ണില്‍ എത്തിച്ച സംരംഭകന്‍

കാലങ്ങള്‍ക്ക് ശേഷം ചങ്ങാതിമാര്‍ എല്ലാവരുംകൂടി പത്മനാഭന്റെ മണ്ണില്‍ ഒരു കല്യാണവിരുന്നിന്റെ സല്‍ക്കാരത്തിന് ഒത്തുകൂടി. പാട്ടും മേളവും പരദൂഷണവും ഒക്കെ കഴിഞ്ഞപ്പോള്‍ വിശപ്പിന്റെ വിളികൊണ്ട് എല്ലാവരുടെയും കണ്ണുകള്‍ തീന്‍മേശയിലേക്ക് നീണ്ടു. നല്ല ചൂടുള്ള ബിരിയാണി പാത്രത്തിലേക്ക് പകര്‍ന്നപ്പോള്‍ വയറ്റില്‍ നിന്നുള്ള വിശപ്പിന്റെ വിളിയുടെ ശബ്ദം കൂടിയതും വായില്‍ വെള്ളം നിറഞ്ഞതും ഒന്നിച്ചായിരുന്നു. അച്ചാറും സാലഡും കൂട്ടി അവനെ ഒരു പിടി പിടിച്ചപ്പോള്‍ വായില്‍ അറിയാതെ വന്നു, ആഹാ അന്തസ്സ് ! കഴുകിയ കയ്യില്‍ നിന്ന് ബിരിയാണി മണം വിട്ടു […]