വ്യാപാരമേഖലയില്‍ പുതിയ മാറ്റത്തിന് തുടക്കം; ‘പെപ്കാര്‍ട്ട്’ ആപ്ലിക്കേഷനുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
കോഴിക്കോട്: വന്‍കിട ഇ-കൊമേഴ്സ് കമ്പനികളുടെ പ്രവര്‍ത്തനവും കോവിഡും പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പെപ്പ്കാര്‍ട്ട് (Pepkart) എന്ന ആപ്ലിക്കേഷന്‍ വിപണിയിലിറക്കി. ഇഷോപ്പിംഗ്, ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി, ഡിജിറ്റല്‍ വാലറ്റ്, ജിയോ സേര്‍ച്ചിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്സ്, സ്‌കില്‍ ഡവലപ്മെന്റ് ട്രെയിനിംഗ്, ഓണ്‍ലൈന്‍ റെപ്യൂട്ടേഷന്‍ മാനേജ്മെന്റ് എല്ലാത്തിനുമുപരി വ്യാപാരി വ്യവസായി സമൂഹത്തിന്റെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് പെപ്പ്കാര്‍ട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. രാജ്യവ്യാപകമായി ഒരു പുതുമാറ്റത്തിന് ഇത് […]




