Career Success Story

അഭിരുചിയും ആത്മധൈര്യവും ചേര്‍ത്തുവച്ചു വിജയം വരിച്ച യുവസംരംഭകന്‍

ഫോട്ടോഗ്രഫി ഒരു കലയാണ്. ക്യാമറക്കണ്ണുകളിലൂടെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച അതിന്റെ പൂര്‍ണതയില്‍ പകര്‍ത്തിയെടുക്കുന്ന ഒരു കല. ഇവിടെ ക്യാമറയാണ് ശരത്ത് എന്ന യുവാവിന്റെ ജീവിതത്തെ കെട്ടിപ്പടുക്കുന്നത്. വെറും സാധാരണക്കാരനായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശരത്ത് രാജിന്റെ ഫോട്ടോഗ്രഫിയോടുള്ള പ്രണയവും, ജീവിതത്തില്‍ തന്റെ അഭിരുചിയെ തന്നെ ജീവിതമാര്‍ഗമായി സ്വീകരിക്കാന്‍ കാണിച്ച ആത്മധൈര്യവുമാണ് കഴിഞ്ഞ പത്തു വര്‍ഷമായി ശരത്തിന്റെ ജീവിതത്തില്‍ ആകസ്മിക മാറ്റങ്ങള്‍ക്ക് വഴി തെളിച്ചത്. ഫോട്ടോഗ്രാഫിയുടെ വിവിധ തലങ്ങളെ കോര്‍ത്തിണക്കി തന്റെ സ്വന്തം സംരംഭമായ മച്ചൂസ് ഇന്റര്‍ നാഷണല്‍ വെഡിംഗ് […]

Success Story

സ്വപ്‌നത്തോടൊപ്പം വളര്‍ന്ന്…

നമ്മുടെ ജീവിതത്തിലെ നല്ല നിമിഷങ്ങളെ ജീവിതത്തില്‍ ഉടനീളം നമുക്ക് ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ അതേപടി ഒപ്പിയെടുക്കുന്നവരാണ് ഫോട്ടോഗ്രാഫര്‍മാര്‍. ഒരു തൊഴില്‍ എന്നതിലുപരി ഫോട്ടോഗ്രാഫിയെ സൗന്ദര്യാത്മകമായ കലയായി കാണുന്ന വ്യക്തിയാണ് തിരുവനന്തപുരത്തുകാരനായ രാജേഷ് ആര്‍.ആര്‍. ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി ഇവന്റുകളിലും മത്സരങ്ങളിലും പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത രാജേഷ് ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്ത ബിരുദവും നേടിയ വ്യക്തിയാണ്. തിരുവനന്തപുരം നാലാഞ്ചിറ സ്‌കൂളില്‍ ഏഴാം ക്ലാസ് വരെയും തുടര്‍ന്ന് 10-ാം ക്ലാസ് വരെ ഉള്ളൂര്‍ ടെക്‌നിക്കല്‍ […]