Health

ആരോഗ്യം പ്രകൃതിയിലൂടെ

ഭാരതീയ സംസ്‌കാരത്തോളം പഴക്കമുള്ള ഒരു ചികിത്സാ സമ്പ്രദായമാണ് ആയൂര്‍വേദം. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ പ്രകൃതി. ഇത്തരം ജൈവസമ്പത്ത് ഉപയോഗിച്ച് ആയൂര്‍വേദ വിധിപ്രകാരം ചിട്ടകളോടുകൂടിയ തയ്യാറാക്കുന്ന മരുന്നുകള്‍ ആരോഗ്യ സൗന്ദര്യസംരക്ഷണത്തിനും രോഗനിവാരണത്തിനും വളരെ ഫലപ്രദമാണ.് നാം നിസ്സാരമായി കാണുന്ന ചെറുതും വലുതുമായ നിരവധി സസ്യങ്ങള്‍ കൊണ്ടുള്ള പ്രയോജനം നമ്മുടെ ചിന്തകള്‍ക്കു പോലും അതീതമാണ്. ഉദാഹരണമായി ചൊറിച്ചിലുണ്ടാക്കുന്ന നായ്ക്കുരണ, രൂക്ഷഗന്ധമുള്ള അശ്വഗന്ധ. ഇവയ്‌ക്കെല്ലാം ആയൂര്‍വേദത്തില്‍ നിരവധി ഔഷധഗുണങ്ങളുണ്ട്. പ്രാചീന കാലത്ത് ഇത്തരം സസ്യസമ്പത്തുകളെ പരിപാലിച്ചിരുന്ന മനുഷ്യന്‍ ഇന്ന് […]