EduPlus

പബ്ലിക് റിലേഷന്‍സ്‌

ഒരു സ്ഥാപനത്തെയും ജനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലം എന്ന് പബ്ലിക് റിലേഷന്‍സിനെ ഒറ്റ വാക്യത്തില്‍ നിര്‍വചിക്കാം. വലിയ കമ്പനികള്‍ ‘കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍’ എന്നും വിളിക്കാറുണ്ട്. സ്ഥാപനത്തിന്റെ താത്പര്യങ്ങള്‍ ആരോഗ്യകരമായി സംരക്ഷിക്കുക എന്നതാണ് പബ്ലിക് റിലേഷന്‍സ് എന്ന വിഭാഗത്തിന്റെ കര്‍ത്തവ്യം. യശസ്സിന് കോട്ടം വരാതെ, സ്ഥാപനത്തിനെ സംരക്ഷിച്ചു നിലനിര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഈ വിഭാഗത്തില്‍ പണിയെടുക്കുന്നവരുടെ ചുമലില്‍. സ്ഥാപനത്തിന്റെ സന്ദേശങ്ങള്‍ യഥാസമയം ജനങ്ങളിലെത്തിക്കുകയും ജനങ്ങള്‍ക്കിടയില്‍ എപ്പോഴും സ്ഥാപനത്തെ സജീവമായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഒരു പി.ആര്‍ പ്രൊഫഷണലിന്റെ […]