കുഞ്ഞുപുഞ്ചിരികളുടെ വലിയ ലോകം; സോണിയയുടെ ‘ടൈനി കിഡ്ഡോസ്’
ഒരിക്കലും അധ്യാപികയാകണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല ആലപ്പുഴ സ്വദേശിനി സോണിയ ജാക്‌സണ്. സാധാരണ ചെറുപ്പക്കാരിലുണ്ടാകുന്നത് പോലെ വിദേശത്ത് പോകണം, പഠിക്കണം, ജോലി നേടണം അവിടെ സ്ഥിരതാമസമാക്കണം എന്നതൊക്കെ തന്നെയായിരുന്നു സോണിയയുടെ സ്വപ്‌നവും! ക്യാംപസ് റിക്രൂട്ട്‌മെന്റുകള്‍ പലരുടേയും ജീവിതത്തില്‍ വഴിത്തിരിവാകാറുണ്ട്. സോണിയ ജാക്‌സണിന്റെ ജീവിതത്തിലും അത്തരമൊരു വഴിത്തിരിവായിരുന്നു ക്യാംപസ് റിക്രൂട്ട്‌മെന്റ്. അധ്യാപികയാകണമെന്ന താത്പര്യമേതുമില്ലായിരുന്നു വെങ്കിലും ജോലി കിട്ടിയത് ചെന്നൈയില്‍ അധ്യാപികയായി! ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെല്ലൊരു മടുപ്പോടെയെങ്കിലും സോണിയ ആരംഭിച്ച അധ്യാപന ജീവിതം ഇന്നെത്തി നില്‍ക്കുന്നത് ‘ടൈനി കിഡ്ഡോസ്’ എന്ന കൊച്ചുലോകത്തിന്റെ […]







