രുചി വൈവിധ്യങ്ങളുടെ കൂട്ടുകാരിയായി പ്രിയ മേരി ആന്റണി
കണ്ണെഴുതി, പൊട്ട് തൊട്ട് അച്ചടക്കത്തോടെ കുടുംബത്തിന് ‘വെച്ചു വിളമ്പി’ കൊടുക്കുന്നവരാണ് യഥാര്‍ത്ഥ സ്ത്രീകള്‍ എന്ന് വിശ്വസിക്കുന്ന ഒരു കാലവും സമൂഹവും ഇതേ മണ്ണില്‍ നമുക്ക് മുന്‍പ് ജീവിച്ചിരുന്നു. അതിന്റെ തെളിവ് പലയിടങ്ങളിലും ഇപ്പോഴും സ്പഷ്ടമായി കാണുകയും ചെയ്യാം. ആഗ്രഹങ്ങളെ പൊതിഞ്ഞുകെട്ടി അടുക്കളയുടെ മൂലയില്‍ ഒതുക്കിവച്ചിരിക്കുന്നവരും അതിനു കാരണമാകുന്നവരുമുള്ള അതേ സമൂഹത്തില്‍, ആഗ്രഹങ്ങള്‍ക്ക് ചിറകുവെച്ച് പതിയെ പറന്നു തുടങ്ങിയവരും ഉണ്ടെന്നുള്ളതിന് ഉദാഹരണമാണ് കൊച്ചി കാക്കനാടുകാരി പ്രിയ മേരി ആന്റണി. തന്റെയുള്ളില്‍ ഉണ്ടായിരുന്ന ഒരു പാചകക്കാരിയെ പൊടിതട്ടിയെടുക്കാനും അതിലൂടെ സ്വന്തമായൊരു […]




