സൗഹൃദത്തില്‍ നെയ്‌തെടുത്ത സ്വപ്‌നങ്ങളുടെകഥ; പ്രൊവിന്‍സ് ബില്‍ഡേഴ്‌സ്
രണ്ട് സുഹൃത്തുക്കള്‍ക്കിടയിലെ സംഭാഷണത്തിന് പിന്നാലെയുടലെടുത്ത്, പിന്നീട് അടിയുറപ്പുള്ള യാഥാര്‍ത്ഥ്യമായി മാറിയ കഥയുണ്ട് ആലുവയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയായ പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന് പിന്നില്‍. 2021 ല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്, ജോലി നഷ്ടമായതോടെയാണ് സുഹൃത്തുക്കളായ ഇജാസും ആരതിയും തങ്ങളുടെ പ്രതിസന്ധി കാലത്തെ അവസരമാക്കി മാറ്റാന്‍ തീരുമാനിക്കുന്നത്. സ്വപ്‌നഭവനം കെട്ടിപ്പടുക്കാന്‍ തങ്ങളെ സമീപിച്ച ഫെമിന്‍ ടീച്ചറില്‍ നിന്നായിരുന്നു പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന്റെ വളര്‍ച്ചയുടെ തുടക്കം. ടീച്ചര്‍ക്കായി നിര്‍മിച്ച സുന്ദരമായ വീട്ടില്‍ നിന്നും തുടങ്ങി കേരളത്തിലുടനീളം ഇന്ന് 50ലധികം റെസിഡന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍ പ്രോജക്ടുകളാണ് […]




