ഖത്തറിന്റെ മണ്ണില്‍ കണ്ടെയ്‌നര്‍ നവീകരണത്തില്‍ പുതുസാധ്യതകള്‍ തേടുന്ന ക്യു ബോക്‌സ് ട്രേഡിങ്
സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലൂടെയാണ് ഒരു പുതിയ സംരംഭം ജനിക്കുന്നത്. ചുറ്റുപാടിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, പ്രശ്‌നങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അതു നിറവേറ്റുന്നതിനായി ഉല്‍പന്നങ്ങളോ, സേവനങ്ങളോ ലഭ്യമാക്കുന്ന വ്യക്തിയെയാണ് ഒരു സംരംഭകന്‍ എന്നു പറയുന്നത്. അത്തരത്തില്‍, ഒരു പുതിയ ആശയത്തിലൂടെ, ഖത്തറിന്റെ മണ്ണില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയാണ് നിഷാം ഇസ്മായില്‍ എന്ന സംരംഭകന്‍. ഷിപ്പിങ് മേഖലയില്‍ ഉപയോഗിക്കുന്ന കണ്ടെയ്‌നറുകള്‍ വാങ്ങി, അവ നവീകരിച്ച് ഓഫീസും, താമസ സൗകര്യവും സജ്ജമാക്കി നല്‍കുകയാണ് നിഷാമിന്റെ നേതൃത്വത്തിലുള്ള ‘ക്യു ബോക്‌സ് ട്രേഡിങ്’ […]




