Success Story

പരിശ്രമത്തിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ ആര്‍ ജെ ലാലു

സ്വപ്‌നം കാണുക എന്നാല്‍ നിസാരമാണ്. എന്നാല്‍ സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് അത് യാഥാര്‍ത്ഥ്യമാക്കുക എന്നത് വളരെ ശ്രമകരമാണ്. ആര്‍ ജെ ആകുക എന്ന തന്റെ സ്വപ്‌നത്തിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയും ഒടുവില്‍ കാനഡയില്‍വച്ച് അത് കയ്യെത്തിപ്പിടിക്കുകയും ചെയ്ത വ്യക്തിയാണ് കൊല്ലം സ്വദേശിയും കാനഡയില്‍ സ്ഥിരതാമസക്കാരനുമായ ലാലു എന്ന ലാലിഷ് ചന്ദ്രന്‍. കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ വളരെ പ്രചാരം നേടിയതും കാനഡയിലെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനുമായ മധുരഗീതത്തില്‍ റേഡിയോ ജോക്കിയാണ് ലാലു. ഏതെങ്കിലും ഒരുമേഖലയില്‍മാത്രം പ്രവര്‍ത്തിച്ച് ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ച വ്യക്തിയല്ല ഇദ്ദേഹം. […]