സ്ട്രോക്ക് വന്നു തളര്ന്ന ശരീരത്തെ ഉണര്ത്തിയ ബിസിനസ്സ് ആശയം; ആര് വണ് ഇന്ഫോട്രേഡ്
പലര്ക്കും പല സാഹചര്യങ്ങളിലാകാം ബിസിനസ്സ് ആശയങ്ങള് ഉണരുക. അനുയോജ്യമായ സാഹചര്യത്തിലാണെങ്കില് വിപുലവും കൃത്യവുമായ ഗവേഷണത്തിനു ശേഷം അവര് ലഭിച്ച ആശയത്തെ പ്രാവര്ത്തികമാക്കുകയും ചെയ്യും. ബിസിനസ്സ് വിജയിപ്പിക്കാന് സാധിച്ചാല് അത് അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുകയും ചെയ്യും. പക്ഷേ, ചിലരുടെ ജീവിതത്തെ തന്നെ ഒരു ബിസിനസ്സ് ആശയം പുനഃരുജ്ജീവിപ്പിക്കാറുണ്ട്. അത്തരത്തിലൊരു വിസ്മയമാണ് രതീഷ് ചന്ദ്രയുടെ ജീവിതം. 2000 മുതല് മാര്ക്കറ്റിങ് രംഗത്ത് സജീവമായിരുന്ന രതീഷ് ചന്ദ്ര, 2017-ല് സ്ട്രോക്ക് വന്നതോടെ അദ്ദേഹം ശരീരം തളര്ന്നു കിടപ്പുരോഗിയായി. ഭാവിജീവിതം അനിശ്ചിതത്വത്തിലുമായി. ഒറ്റപ്പെടലും […]




