വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്ക്; ആത്മവിശ്വാസത്താല്‍ നെയ്‌തെടുത്ത സഫീനയുടെ RAZZ NITZA
ജീവിതത്തിന്റെ നല്ലൊരു പ്രായവും വീടും കുടുംബവും മാത്രമായി ഒതുങ്ങിപ്പോകുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും കുടുംബമെന്ന ആശയത്തില്‍ ഊന്നി തങ്ങള്‍ക്ക് മുന്നിലേക്ക് ഇനി അവസരങ്ങളൊന്നും വന്നുചേരില്ലെന്നു കരുതുന്നവരും ഇക്കൂട്ടത്തിലേറെയാണ്. എന്നാല്‍ തിരക്കുകള്‍ ഒഴിഞ്ഞ ഒരിടവേളയില്‍, ഉള്ളിലെ തീവ്രമായ അഭിനിവേശത്തെ വിശ്വസിച്ച് സ്വന്തം പാത വെട്ടിത്തുറന്നിരിക്കുകയാണ് എറണാകുളം സ്വദേശിനി സഫീന…! ചെറുപ്രായത്തില്‍ നടന്ന വിവാഹത്തെ അവസരങ്ങളില്‍ നിന്നും പിന്നോട്ടുവലിക്കാനുള്ള കാരണമാക്കുന്നതിന് പകരം സഫീന അതേ ആശയത്തിന്റെ സാധ്യതകളെയായിരുന്നു തേടിയത്. ഇതുതന്നെയായിരുന്നു നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അങ്കമാലിയില്‍ ‘RAZZ […]




