ഹോബിയെ വരുമാനമാക്കി മാറ്റി യുവ സംരംഭക !
അറിയാം റീമാ ജോയിയുടെ കഥ പ്രതിസന്ധികളിലും പതറാതെ സ്വന്തം ഇഷ്ടങ്ങളെ മുറുകെ പിടിച്ചു മുന്നോട്ട് നീങ്ങുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരത്തില്‍ സ്വന്തം പാഷനെ സംരംഭമാക്കി മാറ്റി അതിലൂടെ വിജയം നേടിയ ഒരു വനിതാ സംരംഭക നമ്മുടെ ഈ കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിനിയായ റീമാ ജോയ് 2024 ലാണ് RC Treasure Trove എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ ക്രാഫ്റ്റിങ് മേഖലയോട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു റീമ. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അവരുടെ വിശേഷ ദിവസങ്ങളില്‍ […]




