News Desk

ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റല്‍ വിപ്ലവം കുറിക്കാന്‍; സ്ട്രാന്‍ഡ് ലൈഫ് സയന്‍സസിന്റെ 2.28 കോടി ഓഹരികള്‍ സ്വന്തമാക്കി റിലയന്‍സ്

ന്യൂഡല്‍ഹി: ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റല്‍ വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നിക്ഷേപവുമായി റിലയന്‍സ്. ആരോഗ്യമേഖലയിലെ പ്രമുഖരായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസില്‍ 2.28 കോടി നിക്ഷേപം നടത്തി റിലയന്‍സ്. ക്ലിനിക്കുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍, ഫാര്‍മ കമ്പനികള്‍ എന്നിവ ഉള്‍പ്പടെയുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ് വെയറും ക്ലിനിക്കല്‍ റിസര്‍ച്ചിനുള്ള അനുബന്ധ സൗകര്യങ്ങളും നല്‍കുന്ന കമ്പനിയാണ് സ്ട്രാന്‍ഡ്. 2023 മാര്‍ച്ചോടെ 160 കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ 80.3 ശതമാനം ഓഹരികളും റിലയന്‍സിന്റെ സ്വന്തമാകും. ലോകോത്തര നിലവാരമുള്ള […]

News Desk

ഇന്റര്‍നെറ്റ് മര്‍ച്ചന്റ് സര്‍ച്ച് കമ്പനിയായ ജസ്റ്റ് ഡയലിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

പ്രമുഖ ഇന്റര്‍നെറ്റ് മര്‍ച്ചന്റ് സര്‍ച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തേക്കും. 6.600 കോടി രൂപയ്ക്കായിരിക്കും റിലയന്‍സ് ജസ്റ്റ് ഡയലിനെ വാങ്ങിക്കുക എന്നാണ് പ്രാഥമിക വിവരങ്ങള്‍. ഫ്യൂച്ചര്‍ റീട്ടെയിലുമായുള്ള കരാര്‍ പാതിവഴിയില്‍ അനിശ്ചിതത്വത്തിലായതിനുപിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങുന്നത്.. ജൂലൈ 16-ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കമ്പനികളുടെ ഭാഗത്തു നിന്നും ഉണ്ടായേക്കും. ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയില്‍ മുന്‍ നിരയിലുള്ള കമ്പനിയാണ് ജസ്റ്റ് ഡയല്‍. രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്സ് സ്വന്തമാക്കി […]

News Desk

റിലയന്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ ബിസിനസ്സ് നേതൃത്വത്തിലേക്ക് അനന്ത് അംബാനിയും

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയെ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, റിലയന്‍സ് ന്യൂ സോളാര്‍ എനര്‍ജി എന്നിവയുടെ ഡയറക്ടറായി നിയമിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍, 26 കാരനായ അനന്തിനെ റിലയന്‍സ് ഒ 2 സി ഡയറക്ടറായി നിയമിച്ചിരുന്നു.അതിനു ഒരു വര്‍ഷം മുമ്പ്, സഹോദരങ്ങളായ ഇഷയ്ക്കും, ആകാശിനുമൊപ്പം ജിയോ പ്ലാറ്റ്‌ഫോം ബോര്‍ഡിലും അനന്ദ് അംബാനിയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ജൂണ്‍ 24 ന് നടന്ന വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ മീറ്റില്‍ […]

News Desk

അംബാനിയുടെ സ്വത്തില്‍ വര്‍ദ്ധന 1.20 ലക്ഷം കോടി

മുംബയ്: ഏഷ്യയിലെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ സ്വത്തില്‍ 2019ല്‍ ഡിസംബര്‍ 23വരെയുണ്ടായ വര്‍ദ്ധന 1,700 കോടി ഡോളര്‍ (ഏകദേശം 1.20 ലക്ഷം കോടി രൂപ). മൊത്തം 6,100 കോടി ഡോളറിന്റെ (4.34 ലക്ഷം കോടി രൂപ) ആസ്തി അദ്ദേഹത്തിനുണ്ട്. ഈ വര്‍ഷം ഏഷ്യയില്‍ തന്നെ ഏറ്റവുമധികം സ്വത്ത് വര്‍ദ്ധന കുറിച്ചതും മുകേഷ് അംബാനി എന്ന 62കാരനാണെന്ന് ബ്‌ളൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നു. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മായുടെ […]