ദി ചാമിങ് എന്റര്‍പ്രണര്‍
കരിയറില്‍ മുന്നേറാന്‍ അക്കാഡമിക് യോഗ്യത മാത്രം മതിയാകില്ലെന്ന തിരിച്ചറിവാണ് രോഷ്‌നിയെ സംരംഭകയാക്കിയത്. ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദവുമായി, ഉദ്യോഗമോഹവുമായി മാത്രം കഴിഞ്ഞിരുന്ന രോഷ്‌നിയുടെ മനസ്സില്‍ സംരംഭകമോഹം പൊട്ടിമുളച്ചത് യാദൃശ്ചികമായാണ്. പ്രശസ്ത കമ്പനിയുടെ ഇന്റര്‍വ്യുയില്‍, തിയററ്റിക്കല്‍ നോളജോ വര്‍ക് എക്‌സ്പീയന്‍സോയില്ലെന്ന കാരണത്താല്‍ തഴയപ്പെട്ടതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അതിനെത്തുടര്‍ന്ന് ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുമാസത്തെ ടെക്‌നോളജി കോഴ്‌സിനു ചേരുകയായിരുന്നു. പുതിയ അറിവുകളും പുത്തന്‍ ആശയങ്ങളും രോഷ്‌നിയുടെ തലച്ചോറിലേക്ക് ആവാഹിക്കപ്പെടുന്നത് അതിനുശേഷമാണ്. ടെക്‌നോളജിയിലെ പുതിയ അറിവുകള്‍ നല്‍കി, ബിരുദധാരികളെ അവരുടെ […]




