സ്വപ്‌നങ്ങള്‍ക്ക് മധുരം പകരുന്ന അഞ്ജിതയുടെ എസ് എല്‍ ഹോം കേക്ക്
ലക്ഷ്യത്തിലെത്താന്‍ പ്രയത്‌നിക്കുന്നവന് മുന്നില്‍ ഏത് പ്രതിസന്ധിയും ഒരു സാധ്യതയായി മാറും എന്ന് കേട്ടിട്ടില്ലേ. ഈ വാക്കുകള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ മറുപടി നല്‍കുകയാണ് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനി അഞ്ജിത സുനില്‍കുമാര്‍. ചെറുപ്പം മുതലേ പാചകത്തോടായിരുന്നു അഞ്ജിതയുടെ താത്പര്യം. ഈ താത്പര്യത്തിന്റെ ബാക്കിപത്രമായിരുന്നു ഷെഫ് ആകണമെന്ന സ്വപ്‌നവും. സ്വപ്‌നത്തിനൊപ്പം അന്നത്തെ സാഹചര്യങ്ങളെ ചേര്‍ത്തുവെക്കാനാകാതിരുന്നതോടെ ഡിഗ്രി പഠനത്തിലേക്ക് തിരിഞ്ഞു. പഠനകാലയളവിലും ഷെഫ് ആകണമെന്ന ആഗ്രഹം അഞ്ജിതയുടെയുള്ളില്‍ ശക്തമായിരുന്നു. ഇതോടെയാണ് പഠനം പാതിവഴിയിലുപേക്ഷിച്ച് ബേക്കിംഗ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നതും അഞ്ജിതയുടെ ജീവിതത്തില്‍ […]




