News Desk

നാലായിരം പേര്‍ക്ക് തൊഴില്‍; തെലുങ്കാനയില്‍ ആയിരംകോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്‌സ്

ഹൈദരാബാദ്: തെലങ്കാനയില്‍ നാലായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്‌സ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവുവുമായി ഇന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഹൈദരാബാദിലെ വാറങ്കല്‍ ജില്ലയില്‍ കാക്കത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലാണ് കിറ്റക്‌സ് ടെക്‌സ്‌റ്റൈല്‍ അപ്പാരല്‍ പ്രോജക്ട് തുടങ്ങുക. രണ്ടു വര്‍ഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 4000 പേര്‍ക്ക് ഇതുവഴി തൊഴില്‍ നല്കാനാകുമെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ് പ്രസ്താവനയിലൂടെ അറിയിച്ചു. കിറ്റക്‌സിന്റെ തീരുമാനത്തെ […]