Career

കായിക രംഗത്തെ തൊഴിലവസരങ്ങള്‍

കായികതാരങ്ങള്‍ക്കു മാത്രമല്ല സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും ഭേദപ്പെട്ട കരിയര്‍ കണ്ടെത്താനും സ്‌പോര്‍ട്‌സ്, ഗെയിംസ് മേഖലയെ പ്രയോജനപ്പെടുത്താം. അഖിലേന്ത്യാ തലത്തില്‍ കായിക മേഖലയുടെ ചുക്കാന്‍ പിടിക്കുന്ന സ്‌പോര്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്കു (സായി) വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും കായികാധ്യാപകരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഹോക്കി, ക്രിക്കറ്റ്, ടെന്നീസ്, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റന്‍ മുതലായ കളികളേയും അത്‌ലറ്റിക്‌സിനെയും സംബന്ധിച്ച് നല്ല അറിവുണ്ടായിരിക്കണം. തീവ്രമായ കോച്ചിങ്ങിനു പ്രഫഷണല്‍ കോച്ചുകളെ ആശ്രയിക്കാമെങ്കിലും കുട്ടികള്‍ക്കുവേണ്ട പ്രാഥമിക പാഠങ്ങള്‍ കായികാധ്യപകര്‍ അറിഞ്ഞേ തീരൂ. […]