ആയുര്‍വേദ പരിരക്ഷയുടെ പുതിയ സമവാക്യങ്ങള്‍ തീര്‍ത്ത് സാലീസ് ഹെര്‍ബല്‍ ലൈഫ്
പ്രത്യേക ഔഷധ കൂട്ടുകളടങ്ങിയ ലിപ് ബാമുകള്‍, ചര്‍മ്മസ്വഭാവത്തിനനുസരിച്ച് തയാറാക്കിയ ഹെര്‍ബല്‍ സോപ്പുകള്‍, നൂറുശതമാനവും പ്രകൃതിദത്തമായ കണ്‍മഷികള്‍, ശരീരത്തിനും മുടിക്കും സംരക്ഷണമേകുന്ന രാസവസ്തു വിമുക്തമായ ജെല്ലുകള്‍; ഈ ഉത്പന്നങ്ങളിലൂടെ ആയുര്‍വേദ പാരമ്പര്യത്തെ വര്‍ത്തമാനവിപണിയുടെ സാധ്യതകളിലേക്ക് വ്യാപിപ്പിക്കുകയാണ് സാലീസ് ഹെര്‍ബല്‍ ലൈഫ്. മലപ്പുറം പെരുമ്പടപ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാലീസിന്റെ ഉത്പന്നങ്ങള്‍ സ്ഥാപനം ആരംഭിച്ച മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളമൊട്ടാകെയുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ നേരിട്ടും മൊത്തവിതരണക്കാരിലൂടെയും പ്രചാരം നേടിയിട്ടുണ്ട്. ഡോ. സല്‍ജബാന്‍ ബി.എ.എം.എസ് നേതൃത്വം വഹിക്കുന്ന സ്ഥാപനത്തിന് ലളിതമായ ആരംഭത്തിന്റെ കഥയാണ് പറയുവാനുള്ളത്. ആയുര്‍വേദ […]




