Entreprenuership Success Story

അവഗണനയില്‍ നിന്ന് ആദരവിലേക്ക്… മനശാസ്ത്രത്തില്‍ ഒരുപിടി നേട്ടങ്ങളുമായി ഡോക്ടര്‍ അഞ്ചു ലക്ഷ്മി

മനശാസ്ത്രം എന്ന വിഷയത്തെയും അതിന്റെ സങ്കീര്‍ണതകളും എത്രത്തോളം ഉണ്ടെന്ന് മലയാളികള്‍ മനസ്സിലാക്കിയത് ഒരുപക്ഷേ 1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലൂടെയാകും. പിന്നീട് നമ്മള്‍ പലപ്പോഴും തമാശയായി പറഞ്ഞിട്ടുള്ള സൈക്കോസിസിന്റെ അവസ്ഥാന്തരങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും ഇഷ്ടപ്പെട്ട് ഇറങ്ങിത്തിരിച്ചവരുടെ എണ്ണവും കുറവായിരിക്കും. ചിത്രത്തിലെ ഡോക്ടര്‍ സണ്ണിയെപ്പോലെ മറ്റുള്ളവരുടെ മനസ്സിന്റെ ഉള്ളറകളിലെ പ്രശ്‌നത്തെ അറിഞ്ഞും അതിന്റെ സങ്കീര്‍ണതകളെ ലഘൂകരിച്ചും കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ച വനിതയാണ് ഡോക്ടര്‍ അഞ്ചുലക്ഷ്മി. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തളര്‍ത്തിയപ്പോഴും സ്വപ്‌നങ്ങളെ അവയ്ക്കുമുന്നില്‍ […]

Success Story

പ്രശ്‌നങ്ങളില്‍ കൂടെനിന്ന്, ഉണര്‍വിന്റെ ലോകത്തേക്ക് നയിക്കാന്‍ സംശ്രിത

വേഗതയേറിയ ഇന്നത്തെ ജീവിത ചുറ്റുപാടുകളില്‍ ദിവസേന നേരിടുന്ന മാനസിക സമ്മര്‍ദ്ദം, ജോലിഭാരം, പരാജയഭീതി, തെറ്റായ ചിന്തകള്‍ എന്നിവയില്‍ നിന്ന് ഒരു പരിധിവരെ മോചനത്തിനായി കൗണ്‍സിലിംഗ് അനിവാര്യമായി മാറിയിരിക്കുകയാണ്. കൗണ്‍സിലിംഗ് രംഗത്തെ പുത്തന്‍ സമവാക്യമായി മാറിയ ‘സംശ്രിത’ ഇത്തരം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കുള്ള കൈത്താങ്ങായി മാറിയിരിക്കുകയാണ്. വ്യക്തികള്‍ക്ക് സ്വകാര്യത ഉറപ്പ് വരുത്തിക്കൊണ്ട് വ്യക്തിപരവും കുടുംബപരവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചു, അവരെ ഉണര്‍വിന്റെ ലോകത്തേക്ക് നയിക്കുന്ന അഞ്ജുലക്ഷ്മിയാണ് ഈ സ്ഥാപനത്തിന്റെ നട്ടെല്ല്. ഇരുളഴിഞ്ഞ ജീവിതത്തില്‍ നിന്നും ഒരാളെ വര്‍ണാഭമായ ജീവിതത്തിലേയ്ക്ക് […]