ചിരികള്‍ പടര്‍ത്തി, കഥകള്‍ നെയ്ത്റുക്‌സാനയുടെ സന ആര്‍ട്ട്
ഒരു സമ്മാനത്തിന്റെ ഭംഗി അതിന്റെ വിലയിലോ വലുപ്പത്തിലോ അല്ല, മറിച്ച് അതുണ്ടാക്കുന്ന പുഞ്ചിരികളിലാണ്. കരുതലോടെ പൊതിഞ്ഞുകെട്ടിയ കുഞ്ഞുപൊതികള്‍ക്കും സ്‌നേഹത്തിന്റേയും കരുതലിന്റേയും കഥകള്‍ പറയാനുണ്ടാകും. ഈ കഥകള്‍ക്ക് മൊഞ്ചുകൂട്ടുകയാണ് ‘സന ആര്‍ട്ട്’ എന്ന തന്റെ കൊച്ചു സംരംഭത്തിലൂടെ കൊടുവള്ളി സ്വദേശിനി റുക്‌സാന. കൊവിഡ് സമയത്തായിരുന്നു കേക്ക് തയ്യാറാക്കുന്നതിനോടുള്ള റുക്‌സാനയുടെ കമ്പം തുടങ്ങുന്നത്. അന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കേക്കുണ്ടാക്കി നല്‍കിയായിരുന്നു തുടക്കം. പതിയെ ബേക്കിങ് പാഷനായി മാറി. വില്‍പനയും സജീവമായി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭര്‍ത്താവുമായി റുക്‌സാന ഒമാനിലേക്ക് താമസം […]




