ആദ്യവരുമാനം അന്‍പത് പൈസ; ഇന്ന് രണ്ടുലക്ഷം രൂപ
ജീവിതപ്രാരാബ്ധങ്ങളോട് പൊരുതി ജയിക്കാനാണ് ആ യുവതി കച്ചവടത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ചെന്നൈയിലെ മറീന ബീച്ചിന്റെ കോര്‍ണറില്‍ ഒരു ചെറിയ കട. ജ്യൂസും കട്‌ലെറ്റും സമൂസയും. പ്രതീക്ഷകള്‍ അസ്ഥാനത്താക്കി, ആദ്യ ദിവസത്തെ വരുമാനം അന്‍പത് പൈസ മാത്രമായിരുന്നു. പക്ഷേ, തോറ്റുപിന്മാറാന്‍ ആ യുവതി തയ്യാറായില്ല. തന്റെ ലക്ഷ്യത്തിനുവേണ്ടി അഹോരാത്രം പരിശ്രമിച്ചു. പൂജ്യത്തില്‍ നിന്നു പടിപടിയായി ഉയര്‍ന്നു. ചെന്നൈയിലെ അറിയപ്പെടുന്ന റെസ്റ്റോറന്റ് ശൃംഖലയാക്കി തന്റെ സ്ഥാപനത്തെ മാറ്റാന്‍ ആ യുവതിയ്ക്ക് കഴിഞ്ഞു. ഇത് സിനിമാക്കഥയല്ല. ചെന്നൈയിലെ അറിയപ്പെടുന്ന സന്ദീപാ റെസ്റ്റോറന്റ് ശൃംഖലയുടെ […]




