ആനന്ദത്തിന്റെ പാതയില്‍
ബിസിനസ്സിന്റെ പരമോന്നത സഭയില്‍ നിന്നും അശണര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞിറങ്ങിയ ആനന്ദകുമാര്‍ ഒരു വേറിട്ട വ്യക്തിത്വമാണ്. ഒരു യുണീക് ജീന്‍. 26 വര്‍ഷത്തെ ബിസിനസ്സില്‍ നിന്നും നേടിയ സമ്പാദ്യമെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ ചോരയും നീരുമാണ് ശ്രീ സത്യസായി ഓര്‍ഫണേജ് ട്രസ്റ്റ്. ആ സേവനസപര്യ അദ്ദേഹം ഇപ്പോഴും തുടരുന്നു. എറണാകുളം ജില്ലയില്‍ എളങ്കുന്നപ്പുഴ പ്രദേശത്ത് കൈപ്പിള്ളി ഭാനുമതി അമ്മയുടേയും വടക്കന്‍ പറവൂരില്‍ താഴത്തു വീട്ടിലെ നന്ദപ്പന്‍പിള്ളയുടേയും മകനായി 1955-ല്‍ മട്ടാഞ്ചേരിയിലാണ് ആനന്ദകുമാറിന്റെ […]




