വെളിച്ചം വിതറി വിജയം കൊയ്യുന്ന സെമിലോണ്‍
2010-ല്‍ പഠനശേഷം അമല്‍ രാജ്, അരുണ്‍രാജ് ആര്‍, ജിനോ വി മനോഹര്‍, ഷഹാബ് ഏലിയാസ് ഇഖ്ബാല്‍, സുര്‍ജിത്ത് എ.കെ എന്നീ അഞ്ച് സഹപാഠികള്‍ ചേര്‍ന്നാണ് സെമിലോണ്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. എല്‍.ഇ.ഡി ലൈറ്റിങ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സെമിലോണിന് ശ്രദ്ധേയമായ ഒരു പ്രൊജക്ട് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടപ്പിലാക്കി പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചതിനാല്‍ തുടക്കം തന്നെ ഗംഭീരമാക്കാന്‍ കഴിഞ്ഞു. വിപണന മേഖലയില്‍ ഉറച്ചു നിന്നതിനുശേഷം സ്വന്തം ബ്രാന്‍ഡിലെ ഉത്പന്നങ്ങള്‍ സെമിലോണിന് റീടെയില്‍ മേഖലയില്‍ ലോഞ്ച് ചെയ്യാനും കഴിഞ്ഞു. […]




