News Desk

സെന്‍സെക്സ് നേട്ടത്തോടെ തുടക്കം: സൂചിക 4.5ശതമാനം ഉയര്‍ന്നു

  • September 14, 2021
  • 0 Comments

മുംബൈ: വിപണിയില്‍ ഇന്ന് സെന്‍സെക്സില്‍ നേട്ടത്തോടെ തുടക്കം. 249 പോയന്റ് ഉയര്‍ന്ന് 58,427ലും നിഫ്റ്റി 54 പോയന്റ് നേട്ടത്തില്‍ 17,410ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നേട്ടവും രാജ്യത്തെ ഉപഭോക്തൃ വില സൂചികയില്‍ നേരിയ കുറവുണ്ടായതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നിഫ്റ്റി മിഡിയയാണ് നേട്ടത്തില്‍ മുന്നില്‍. സൂചിക 4.5ശതമാനം ഉയര്‍ന്നു. […]

News Desk

സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തില്‍ ക്ലോസ്ചെയ്തു

  • September 13, 2021
  • 0 Comments

മുംബൈ: ഓഹരി സൂചികകള്‍ തിങ്കളാഴ്ച നഷ്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 127 പോയന്റ് താഴ്ന്ന് 58,177.76ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തില്‍ 17,355.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ 370 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെന്‍സെക്സിലുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് വിപണിയുടെ കരുത്തുചോര്‍ത്തിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ നേട്ടംതുടര്‍ന്നു. […]

News Desk

നേട്ടമില്ലാതെ സെന്‍സെക്സും നിഫ്റ്റിയും ക്ലോസ് ചെയ്തു

മുംബൈ: നേട്ടമില്ലാതെ സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അതേസമയം, മിഡ്, സ്മോള്‍ ക്യാപ് സൂചികകള്‍ റെക്കോഡ് നേട്ടം സ്വന്തമാക്കുകയുംചെയ്തു. സെന്‍സെക്സ് 29 പോയന്റ് നഷ്ടത്തില്‍ 58,250.26ലും നിഫ്റ്റി ഒമ്പത് പോയന്റ് താഴ്ന്ന് 17,353.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊട്ടക് മഹീന്ദ്ര, ബിപിസിഎല്‍, ഗ്രാസിം, കോള്‍ ഇന്ത്യ, യുപിഎല്‍, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാന്‍ കമ്പനി, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. നെസ് ലെ, ഡിവീസ് ലാബ്, വിപ്രോ, എന്‍ടിപിസി, മാരുതി […]

News Desk

ഐടി, റിയാല്‍റ്റി ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍: നിഫ്റ്റി 17,350ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: ഐടി, റിയാല്‍റ്റി ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 166.96 പോയന്റ് ഉയര്‍ന്ന് 58,296.91ലും നിഫ്റ്റി 54.20 പോയന്റ് നേട്ടത്തില്‍ 17,377.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപ്രോ, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ഐഷര്‍ മോട്ടോഴ്സ്, ഗ്രാസിം, ടെക് മഹീന്ദ്ര, സിപ്ല, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐഒസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ് […]

News Desk

സെന്‍സെക്സ് വീണ്ടും 56,000ന് മുകളില്‍ ക്ലോസ്ചെയ്തു

മുംബൈ: മികച്ച നിലയില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകള്‍ക്കും കരുത്തായത്. സെന്‍സെക്സ് 176 പോയന്റ് നേട്ടത്തില്‍ 56,124.72ലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 16,705.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അള്‍ട്രടെക് സിമെന്റ്, ഹിന്‍ഡാല്‍കോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എല്‍ആന്‍ഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, സിപ്ല, ഗ്രാസിം, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ […]

News Desk

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; ടെക് മഹീന്ദ്ര, എച്ച്സിഎല്‍ തുടങ്ങിയവ മുന്നില്‍

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 38 പോയിന്റ് നേട്ടത്തില്‍ 52,691ലും നിഫ്റ്റി 10 പോയിന്റ് ഉയര്‍ന്ന് 15,789ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തില്‍ വില്‍പന സമ്മര്‍ദ്ദത്തിന് താല്‍കാലിക വിരാമമായെങ്കിലും ചൈനീസ് വിപണിയില്‍ തകര്‍ച്ച തുടരുന്നത് മറ്റ് ഏഷ്യന്‍ വിപണികളെയും ബാധിച്ചു. ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടൈറ്റാന്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, […]

News Desk

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു; നിഫ്റ്റി 15,850ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തില്‍ ക്ലോസ്ചെയ്തു. നിഫ്റ്റി 15,850ന് താഴെയെത്തി. 123.53 പോയന്റാണ് സെന്‍സെക്സിലെ നഷ്ടം. 522,852.27ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 31.50 പോയന്റ് താഴ്ന്ന് 15,824.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത.ആഗോള സൂചികകളിലെ കുറവും വിപണിയില്‍ പ്രതിഫലിച്ചു. എഫ്എംസിജി, ധനകാര്യം, റിയാല്‍റ്റി ഓഹരികളിലെ വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. റിലയന്‍സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളില്‍നിന്ന് വന്‍തോതില്‍ ലാഭമെടുപ്പ് നടന്നു. ജെഎസ്ഡബ്ല്യു സ്റ്റീല്‍, വിപ്രോ, റിലയന്‍സ്, എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നിഫ്റ്റി സൂചികയില്‍ പ്രധാനമായും […]

News Desk

ഐടി, മെറ്റല്‍ ഓഹരികള്‍ കുതിച്ചു: ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനത്തില്‍ ക്ലോസ്ചെയ്തു

മുംബൈ: ആഗോള വിപണിയില്‍ ഇന്ന് ഐടി, മെറ്റല്‍ സൂചിക മികച്ചനേട്ടമുണ്ടാക്കി. നഷ്ടത്തില്‍നിന്ന നിഫ്റ്റി കുതിച്ചുയര്‍ന്ന് 15,800ന് മുകളില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 638.70 പോയിന്റ് നേട്ടത്തില്‍ 52,837.21ലും നിഫ്റ്റി 191.90 പോയന്റ് ഉയര്‍ന്ന് 15,824ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യുണലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ഉയര്‍ന്നത്. എഫ്എംസിജി ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനം […]

News Desk

ആഗോള തലത്തിലുളള കൊവിഡ് കേസുകളിലെ വര്‍ദ്ധനവ്; ഓഹരികളില്‍ വീഴ്ച തുടരുന്നു

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിനവും വിപണി നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. ആഗോള തലത്തിലുളള കൊവിഡ് കേസുകളിലെ വര്‍ദ്ധനവ് സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സൂചികകളും ഈ ആശങ്ക പങ്കുവെയ്ക്കുന്നു. രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നടപടികളെ കുറിച്ചു ചിന്തിച്ചാല്‍ പണപ്പെരുപ്പം കുത്തനെ വര്‍ധിക്കുമെന്ന ഭയം നിക്ഷേപകര്‍ക്കുണ്ട്. ചൊവാഴ്ച്ച 202 പോയിന്റ് താഴ്ച്ചയിലാണ് ബിഎസ്ഇ സെന്‍സെക്സ് സൂചിക വ്യാപാരം ആരംഭിച്ചത്. 52,351 പോയിന്റ് നിലയില്‍ ബോംബെ സൂചിക ഇടപാടുകള്‍ക്ക് തുടക്കമിട്ടു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 37 പോയിന്റ് […]

News Desk

സെന്‍സെക്സ് 587 പോയിന്റ് നഷ്ടത്തില്‍ ക്ലോസ്ചെയ്തു;നിഫ്റ്റി 171 പോയിന്റ്  താഴ്ന്നു

മുംബൈ:വ്യാപാര ആഴ്ചയുടെ ആദ്യദിവസം സൂചികകള്‍ ഒരുശതമാനത്തിലേറെ നഷ്ടത്തിലായി. ആഗോള വിപണിയിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. യൂറോപ്പിലെ കോവിഡിന്റെ മൂന്നാംതരംഗവും വിലക്കയറ്റ ഭീഷണിയും ആഗോളതലത്തില്‍ വില്പന സമ്മര്‍ദത്തിന് കാരണമായി. ദിനവ്യാപാരത്തിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സെന്‍സെക്സിന് 734 പോയന്റാണ് നഷ്ടമായത്. ഒടുവില്‍ 587 പോയന്റ് താഴ്ന്ന് 52,553.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 15,752.40ലുമെത്തി. ആഗോളതലത്തിലുണ്ടായ വില്പന സമ്മര്‍ദത്തില്‍ രാജ്യത്തെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 1.2 ലക്ഷം കോടി രൂപയാണ്.