News Desk

റോട്ടറി ഇന്റര്‍നാഷല്‍ പ്രസിഡന്റായി ശേഖര്‍ മേത്ത

കൊച്ചി: റോട്ടറി ഇന്റര്‍നാഷനല്‍ പ്രസിഡന്റായി സ്‌കൈലൈന്‍ ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് കമ്പനി സ്ഥാപകനും ചെയര്‍മാനുമായ ശേഖര്‍ മേത്ത ചുമതലയേറ്റു. സംഘടനയുടെ നേതൃസ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ശേഖര്‍ മേത്ത. റോട്ടറി ക്ലബ് ഓഫ് കൊല്‍ക്കത്ത- മഹാനഗര്‍ അംഗമാണ് അദ്ദേഹം ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ ആരോഗ്യം, ക്ഷേമം, വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ റോട്ടറി ക്ലബ്ബുകള്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് മേത്ത നിര്‍ദേശങ്ങള്‍ […]